പേരാവൂർ: ചെവിടിക്കുന്നിൽ കനത്ത കാറ്റിൽ മരം പൊട്ടിവീണ് വാഹനത്തിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. കൊട്ടിയൂർ സ്വദേശി സതീഷിന്റെ ഉടമസ്ഥതയിലുള്ള ഇന്നോവ കാറിന് മുകളിലാണ് മരം പൊട്ടിവീണത്. ഞായറാഴ്ച വൈകീട്ട് 3.30ഓടെയാണ് അപകടം. മുള്ളേരിക്കലിൽനിന്ന് കൊട്ടിയൂരിലേക്ക് മടങ്ങുന്നതിനിടെയാണ് പെട്ടെന്നുണ്ടായ കാറ്റിൽ മരം പൊട്ടിവീണത്. വാഹനത്തിൽ ഈസമയം നാലു പേർ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പേരാവൂർ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. പ്രദേശത്തെ വൈദ്യുതി, കേബ്ൾ ബന്ധവും അവതാളത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.