പൊതുമരാമത്ത് പ്രവൃത്തികൾ വേഗത്തിലാക്കും -സജീവ് ജോസഫ്

ശ്രീകണ്ഠപുരം: കാലവർഷം ശക്തിപ്രാപിക്കുന്നതിന് മുമ്പുതന്നെ ഇരിക്കൂർ നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെയും പാലങ്ങളുടെയും നിർമാണം വേഗത്തിലാക്കുമെന്ന് സജീവ് ജോസഫ് എം.എൽ.എ പറഞ്ഞു. ശ്രീകണ്ഠപുരം നഗരസഭ ഹാളിൽ ചേർന്ന ഇരിക്കൂർ മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന റോഡുകളുടെയും പാലങ്ങളുടെയും നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. പുതിയതും അത്യാവശ്യമായി ചെയ്യേണ്ടതുമായ പ്രവൃത്തികളുടെ വിശദ രൂപരേഖ തയാറാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്ന് എം.എൽ.എ അറിയിച്ചു. ഫണ്ട് അനുവദിച്ചപ്രകാരമുള്ള പ്രധാന റോഡുകളുടെ നവീകരണം പൂർത്തിയായതായും ശേഷിക്കുന്നവ ഉടൻ പൂർത്തിയാക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. സമീപന റോഡുമായി ബന്ധപ്പെട്ട് സാങ്കേതികമായി തടസ്സപ്പെട്ടുനിൽക്കുന്ന നുച്ചിയാട് പാലത്തിന്റെ പണി തുടങ്ങാൻ വേണ്ട നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. നഗരസഭ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന, എക്സിക്യൂട്ടിവ് എൻജിനീയർ എം. ജഗദീഷ്, കെ.എം. ഹരീഷ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.