'പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡ് യാഥാർഥ്യമാക്കണം'

പയ്യന്നൂർ: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് പുതിയ ബസ് സ്റ്റാൻഡ് പ്രവർത്തനം ഉടൻ യാഥാർഥ്യമാക്കണമെന്നും ബി.കെ.എം ജങ്ഷൻ മുതൽ നഗരസഭ ഓഫിസ് വരെ റോഡിന് ഇരുവശത്തുമുള്ള അനധികൃത പാർക്കിങ് ഉൾപ്പെടെ മുഴുവൻ പാർക്കിങ്ങുകളും ഒഴിവാക്കണമെന്നും സി.പി.ഐ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. പയ്യന്നൂർ കേന്ദ്രമാക്കി സ്വതന്ത്രമായ ട്രാഫിക് കൺട്രോൾ യൂനിറ്റ് ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു. പ്രതിനിധിസമ്മേളനം ജില്ല സെക്രട്ടറി പി. സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്തു. സി.പി. സന്തോഷ് കുമാർ, കെ.വി. ബാബു, വേലിക്കാത്ത് രാഘവൻ, എം. രാമകൃഷ്ണൻ, കെ.ആർ. ചന്ദ്രകാന്ത് എന്നിവർ സംസാരിച്ചു. സമ്മേളനം പി. ലക്ഷ്മണൻ, വി. ബാലൻ, കെ. റീത്ത എന്നിവർ നിയന്ത്രിച്ചു. എം. രാമകൃഷ്ണനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.