കേളകം: ഇക്കോ ടൂറിസം പദ്ധതിയുടെ ആദ്യഘട്ടമായ ട്രക്കിങ്ങിന് തുടക്കംകുറിച്ച പാലുകാച്ചിമല കയറി ജില്ല കലക്ടറും സംഘവും വിനോദസഞ്ചാര കേന്ദ്രത്തിന്റെ കൊടുമുടിയിലെത്തി. സമുദ്രനിരപ്പിൽനിന്ന് 2347 അടി ഉയരത്തിൽ കൊട്ടിയൂർ, കേളകം പഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന പാലുകാച്ചിമലയിൽ ഇക്കോ ടൂറിസം പദ്ധതിയുടെ ആദ്യഘട്ടമായ ട്രക്കിങ്ങിന് ആഴ്ചകൾ മുമ്പാണ് ആവേശകരമായ തുടക്കമിട്ടത്. ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ, സബ് കലക്ടർ അനുകുമാരി, കൊട്ടിയൂർ റേഞ്ച് ഓഫിസർ സുധീർ നരോത്ത് എന്നിവരടങ്ങുന്ന സംഘമാണ് പാലുകാച്ചി മലയിലെത്തി പ്രകൃതിദൃശ്യങ്ങൾ കണ്ട് മടങ്ങിയത്. കൊട്ടിയൂർ റേഞ്ച് വനപാലകരും സംഘത്തെ അനുഗമിച്ചു. photo: WA0030:ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ, സബ് കലക്ടർ അനുകുമാരി എന്നിവരടങ്ങുന്ന സംഘം ഇക്കോ ടൂറിസം കേന്ദ്രമായ പാലുകാച്ചിമലയിലെത്തിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.