തലശ്ശേരി: എസ്.എസ്.എൽ.സി, പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്കായി കെയർ ആൻഡ് ക്യൂർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സൻെറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസുമായി സഹകരിച്ച് കരിയർ ഗൈഡൻസ് സംഘടിപ്പിച്ചു. സബ് കലക്ടർ അനുകുമാരി ഉദ്ഘാടനം ചെയ്തു. സി.സി.എഫ് പ്രസിഡന്റ് പി.ഒ. ജാബിർ അധ്യക്ഷത വഹിച്ചു. കരിയറുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ, സ്ഥാപനങ്ങൾ, എൻട്രൻസ് പരീക്ഷകൾ എന്നിവയെക്കുറിച്ച് സിജി കരിയർ ഗൈഡൻസ് ഡയറക്ടർ എം.വി. സക്കരിയ ക്ലാസെടുത്തു. കുട്ടികളുടെ സംശയങ്ങൾക്ക് മറുപടിയും നൽകി. ഭാരവാഹികളായ പി.പി. ഫാറൂഖ്, പി.എം.സി. മൊയ്തു, മുനീസ് അറയിലകത്ത്, എം. ഉവൈസ്, സി.ഒ.ടി. ഫൈസൽ, കെ. സക്കരിയ എന്നിവർ നേതൃത്വം നൽകി. സി.സി.എഫ് സെക്രട്ടറി കെ.പി. മുഹമ്മദ് നിസാർ സ്വാഗതവും ജോ. സെക്രട്ടറി കെ.പി. മുഹമ്മദ് നസീബ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.