പഴയങ്ങാടി: സുൽത്താൻ കനാലിന്റെ പാർശ്വഭിത്തി തകർന്ന മേഖലകൾ ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ ചീഫ് എൻജിനീയർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പരിശോധന നടത്തി. എം. വിജിൻ എം.എൽ.എയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. സുൽത്താൻ കനാലിൽ വാടിക്കൽ മുതൽ പാലക്കോട് വരെയുള്ള നാലു കി.മീ മേഖലയാണ് പരിശോധന നടത്തിയത്. വിശദ പരിശോധനകൾക്കായി ഇറിഗേഷൻ ഡിസൈൻ ആൻഡ് റിസർച് ബോർഡിനെ ചുമതലപ്പെടുത്തുമെന്നും റിപ്പോർട്ട് കിട്ടിയാലുടൻ ശാശ്വത പരിഹാരത്തിന് നടപടി സ്വീകരിക്കുമെന്നും ചീഫ് എൻജിനീയർ പറഞ്ഞു. ഇതിനായി ഐ.ഡി.ആർ.ബി ഉദ്യോഗസ്ഥർ അടുത്ത ദിവസം എത്തിച്ചേരും. പരിശോധനകൾക്ക് ശേഷം ഇറിഗേഷൻ ഡിസൈൻ ആൻഡ് റിസർച് ബോർഡിന്റെ റിപ്പോർട്ട് ലഭ്യമായാലുടൻ ആവശ്യമായ ഫണ്ട് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കും. ഉൾനാടൻ ജലഗതാഗത വകുപ്പ് ചീഫ് എൻജിനീയർ ശ്യാംഗോപാൽ, എക്സി. എൻജിനീയർ ഷീല അലോകൻ, അസി.എൻജിനീയർ പുഷ്പലത, ശ്രീജ, വാർഡ് അംഗം പി. ജനാർദനൻ, പി.വി. വേണുഗോപാലൻ, സി.കെ. ബോസ് എന്നിവരുമുണ്ടായി. ചിത്രവിശദീകരണം: സുൽത്താൻ കനാലിന്റെ പാർശ്വഭിത്തി തകർന്ന മേഖലകൾ ഉന്നത ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.