ഫയൽ അദാലത്ത്; എട്ട്​ പരാതികളിൽ തീർപ്പ്​

പയ്യന്നൂർ: നഗരസഭ പൊതുജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണാനായി അദാലത്ത് സംഘടിപ്പിച്ചു. നഗരസഭ ഹാളിൽ നടന്ന അദാലത്ത് ചെയർപേഴ്സൻ കെ.വി. ലളിത ഉദ്ഘാടനം ചെയ്തു. നഗരസഭ ടൗൺ പ്ലാനിങ്, റവന്യൂ, ഹെൽത്ത് വിഭാഗങ്ങളിലെ പരാതികളാണ് പ്രധാനമായും അദാലത്തിൽ പരിഗണിച്ചത്. പരാതികളിലെ എട്ടു അപേക്ഷകളാണ് അദാലത്തിലെത്തിയത്. ഹെൽത്ത് വിഭാഗവുമായി ബന്ധപ്പെട്ട ആറു പരാതികളാണെത്തിയത്. മൂന്നു പരാതികളിൽ ആരും ഹാജരായില്ല. രണ്ടു അപേക്ഷകളിൽ പരാതിക്ക് വിധേയരായവർ ഹാജരായില്ല. ഒരു അപേക്ഷ പരിശോധിച്ച് രണ്ടു പേരുടെയും അഭിപ്രായം കേട്ട് പരാതിക്ക് അടിസ്ഥാനമായ മരം രണ്ടാഴ്ചക്കുള്ളിൽ മുറിച്ച് നീക്കം ചെയ്യുന്നതിന് പരാതിക്ക് വിധേയരായവരോട് നിർദേശം നൽകി തീർപ്പാക്കി. റവന്യൂ സെക്ഷനുമായി ബന്ധപ്പെട്ട് വന്ന പരാതിയിൽ പരാതിക്കാരന്റെ വാദം കേട്ടു. സർക്കാറിന്റെ വിശദീകരണം ലഭ്യമാക്കി തീർപ്പുകൽപ്പിക്കുന്നതിന് തീരുമാനിച്ചു. ടൗൺ പ്ലാനിങ് വിഭാഗവുമായി ബന്ധപ്പെട്ട് വന്ന പരാതിയിൽ അപേക്ഷകന്റെ വാദം കേട്ട് ഭൂമി തരം മാറ്റി ലഭ്യമാക്കേണ്ടതാണെന്ന് നിർദേശം നൽകി തീർപ്പാക്കി. ചെയർപേഴ്സൻ, വൈസ് ചെയർമാൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ ഓരോ പരാതിക്കാരനെയും പ്രത്യേകമായി കേട്ടാണ് പരാതികൾ പരിഗണിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.