തലശ്ശേരി: ബി.ഇ.എം.പി ഹയർസെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കരനെൽ കൃഷി ഉദ്ഘാടനവും വൃക്ഷത്തൈ നടീലും സംഘടിപ്പിച്ചു. സുരേന്ദ്രൻ ധർമടം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ദീപ ലില്ലി സ്റ്റാൻലി, രാജഗോപാൽ, രാജഗോപാൽ, ബീന, ജയ്സൺ, ഹബീബ് എന്നിവർ സംസാരിച്ചു. തലശ്ശേരി: എം.ഇ.എസ് ബാവ സീനിയർ സെക്കൻഡറി സ്കൂളിൽ എം.ഇ.എസ് ജില്ല സെക്രട്ടറി എം. അഹമ്മദ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം. മഞ്ജരി കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം കൈമാറി. പ്ലക്കാർഡുമായി കുട്ടികൾ അസംബ്ലിയിൽ അണിനിരന്നു. പരിസ്ഥിതി ക്വിസ്, ചിത്ര പ്രദർശനം എന്നിവയും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.