പയ്യന്നൂർ: പ്ലാസ്റ്റിക്കിന് ബദലായ ഉല്പന്നങ്ങളുടെ മേളയൊരുക്കി പയ്യന്നൂർ നഗരസഭ. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്മുക്ത നഗരമാക്കുന്നതിന്റെ ഭാഗമായാണ് മേളയൊരുക്കിയത്. നഗരസഭയുടെ കുടുംബശ്രീ സ്ഥിരം വിപണനകേന്ദ്രമായ പെരുമ്പയിലൊരുക്കിയ മേളയുടെ ഉദ്ഘാടനം ചെയർപേഴ്സൻ കെ.വി. ലളിത നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. ബാലൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ ബി. കൃഷ്ണൻ, സുരേഷ്കുമാർ, ഹരി പുതിയില്ലത്ത്, പി.പി. ലീല, എം. രാമഷ്ണൻ തുടങ്ങിവർ പങ്കെടുത്തു. പേപ്പർ കവർ, തുണിസഞ്ചി, പാള പ്ലേറ്റ് എന്നിവയാണ് വിപണിയിലുള്ളത്. വ്യാപാരികൾക്ക് സംരംഭകരുമായി ആവശ്യമായ സാധനങ്ങൾ ഓർഡർ നൽകാൻ മേളയിലൂടെ സാധിക്കും. 10വരെയാണ് മേള. സമ്പൂർണ പ്ലാസ്റ്റിക് മുക്തനഗരം ലക്ഷ്യമാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് ബദൽ ഉൽപന്നങ്ങളുടെ സ്ഥിരം വിപണനകേന്ദ്രം നഗരസഭയിൽ ഒരുക്കുമെന്നും ചെയർപേഴ്സൻ അറിയിച്ചു. പി. വൈ ആർ പ്ലാസ്റ്റിക് പയ്യന്നൂരിൽ നടക്കുന്ന പ്ലാസ്റ്റിക് ബദൽ ഉൽപന്നങ്ങളുടെ പ്രദർശനം ചെയർപേഴ്സൻ കെ.വി. ലളിത ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.