മിനി സിവിൽ സ്റ്റേഷനിൽ വാട്ടർ പ്യൂരിഫയർ ഒരുക്കി

തളിപ്പറമ്പ്: തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷൻ വെൽഫെയർ കമ്മിറ്റി സുനിത ഫർണിച്ചറുമായി സഹകരിച്ച് . ഡെപ്യൂട്ടി കലക്ടർ നിർമൽ റീറ്റ ഗോമസ് ഉദ്ഘാടനം ചെയ്തു. മിനി സിവിൽ സ്റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്കായി ദിവസേന നൂറുകണക്കിനാളുകളാണ് എത്താറുള്ളത്. എന്നാൽ, ഇവിടെ എത്തുന്നവർക്ക് കുടിവെള്ളസൗകര്യം ഉണ്ടായിരുന്നില്ല. അതിനാൽ വയോധികരും അവശത അനുഭവിക്കുന്നവരുമെല്ലാം വലിയ ദുരിതം അനുഭവിച്ചിരുന്നു. തുടർന്നാണ് മിനി സിവിൽ സ്റ്റേഷൻ വെൽഫെയർ കമ്മിറ്റി സുനിത ഫർണിച്ചറിന്റെ സഹകരണത്തോടെ ആർ.ഡി.ഒ ഓഫിസിന് മുന്നിൽ വാട്ടർ പ്യൂരിഫയർ സംവിധാനമൊരുക്കിയത്. വി. സുകുമാരൻ അധ്യക്ഷത വഹിച്ചു. സീനിയർ സൂപ്രണ്ട് സി. രാധാകൃഷ്ണൻ, കെ.കെ. കരുണാകരൻ, കെ. ദീപ, പി.സി. സാബു, ഒ. വിജേഷ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.