പെരിങ്ങോം: സി.ആര്‍.പി.എഫ് റിക്രൂട്ട് ട്രെയിനിങ് സെന്ററില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 1263 റിക്രൂട്ടുകള്‍ അടങ്ങിയ 155ാമത് ബാച്ച് രാഷ്ട്ര സേവനത്തിനായി പുറത്തിറങ്ങി. അറ്റസ്റ്റേഷന്‍-കം പാസിങ് ഔട്ട് പരേഡില്‍ സി.ആര്‍.പി.എഫ് ഡയറക്ടര്‍ ജനറല്‍ കുല്‍ദീപ് സിങ് മുഖ്യാതിഥിയായി പങ്കെടുത്ത് സല്യൂട്ട് സ്വീകരിച്ചു. ട്രെയിനിങ് എ.ഡി.ജി രശ്മി ശുക്ല, ട്രെയിനിങ് ഐ.ജി രാകേഷ് കുമാര്‍ യാദവ് എന്നിവരും പങ്കെടുത്തു. പെരിങ്ങോം ആര്‍.ടി.സി പ്രിന്‍സിപ്പല്‍ ഡി.ഐ.ജി പി.പി. പോളി സ്വാഗതം പറഞ്ഞു. മുഖ്യപരിശീലന അധികാരി കമാൻഡന്റ് ദിലീപ് കുമാര്‍ ശ്രീവാസ്തവ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്നു മാര്‍ച്ച് പാസ്റ്റ്, പരിശീലനാർഥികള്‍ അവതരിപ്പിച്ച വിവിധ കായിക പ്രദര്‍ശനങ്ങള്‍ എന്നിവയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.