പഴയങ്ങാടി: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.പി. നൂറുദ്ദീന്റെ ആറാം ചരമവാർഷികം കോൺഗ്രസ് പുതിയങ്ങാടി മണ്ഡലം കമ്മിറ്റി ആചരിച്ചു. മൊട്ടാമ്പ്രത്ത് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. സി.യു.സി ജില്ല കൺവീനർ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോയ് ചൂട്ടാട് അധ്യക്ഷത വഹിച്ചു. മാടായി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.പി. കരുണാകരൻ അനുസ്മരണ പ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി കെ. ബ്രിജേഷ് കുമാർ, സുധീർ വെങ്ങര, എ.വി. സനിൽ, എം. പവിത്രൻ, പി. അബ്ദുൽ ഖാദർ, സജി നാരായണൻ, ശ്രീജിത്ത് പൊങ്ങാടൻ, സുനിൽ ഇട്ടമ്മൽ, ടി.ജെ. തിമോത്തി, റീന പുതിയവളപ്പ്, കെ. ഡെയ്സി, പി. ഷൈലജ എന്നിവർ സംസാരിച്ചു. ------------- ചിത്രവിശദീകരണം: കോൺഗ്രസ് പുതിയങ്ങാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കെ.പി. നൂറുദ്ദീൻ ആറാം ചരമ വാർഷികം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.