കണ്ണൂര്‍: കേരളഭരണം തൃക്കാക്കര ഉപതെരഞ്ഞെടുപ്പോടെ പൂര്‍ണ സ്തംഭനത്തിലായെന്ന് മേയര്‍ ടി.ഒ. മോഹനന്‍ പറഞ്ഞു. സെക്രട്ടേറിയറ്റ് അടച്ചുപൂട്ടി മുഖ്യമന്ത്രിയും മന്ത്രിമാരും സര്‍ക്കാര്‍ ചെലവില്‍ തൃക്കാക്കര തമ്പടിച്ചിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. കേരള എന്‍.ജി.ഒ അസോസിയേഷന്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വെന്‍ഷനും യാത്രയയപ്പ് അനുമോദന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍ ഉപഹാരം കൈമാറി. ജില്ല പ്രസിഡന്റ് എം.പി. ഷനിജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ദിനേശന്‍, സെക്രട്ടറി കെ.കെ. രാജേഷ് ഖന്ന, ജില്ല സെക്രട്ടറി കെ.പി. വിനോദന്‍, നാരായണന്‍കുട്ടി മനിയേരി, എ. അനില്‍കുമാര്‍, എ. ഉണ്ണികൃഷ്ണന്‍, ജോയ് ഫ്രാന്‍സിസ്, കെ.വി. മഹേഷ് സംസാരിച്ചു. പടം) കേരള എന്‍.ജി.ഒ അസോസിയേഷന്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വെന്‍ഷനും യാത്രയയപ്പ് അനുമോദന സമ്മേളനവും മേയര്‍ ടി.ഒ. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു NGO ASOCIATION
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.