അഞ്ചുകിലോ കഞ്ചാവുമായി ബിഹാർ സ്വദേശി അറസ്റ്റിൽ

കണ്ണൂർ: . ബിഹാറിലെ സിവാൻ ജില്ലക്കാരനായ രാജേഷ് മാജി എന്ന ഋത്വിക്കി (27) നെയാണ് കണ്ണൂർ പിള്ളയാർ കോവിലിന് സമീപത്തുനിന്ന് കണ്ണൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിനു കൊയില്യത്തിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കണ്ണൂരിലെ ലോഡ്ജുകളിൽ മാസവാടകക്ക് മുറിയെടുത്ത് കഞ്ചാവ് ചെറു പൊതികളാക്കി വിൽക്കുന്നയാളാണ് പിടിയിലായത്. നാട്ടിലേക്ക് പോയി തിരിച്ചുവരുമ്പോൾ കഞ്ചാവ് കണ്ണൂരിലേക്ക് കടത്തുന്നതാണ് രീതി. എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ വലയിലാക്കിയത്. ഒഡിഷയില്‍നിന്നാണ് പ്രതി കഞ്ചാവ് എത്തിച്ചത്. പ്രിവന്റിവ് ഓഫിസർ എം.കെ. സന്തോഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ പി.പി. സുഹൈൽ, എം. സജിത്ത്, ടി. അനീഷ്, കെ.പി. റോഷി, എക്സൈസ് കമീഷണർ സ്ക്വാഡ് അംഗങ്ങളായ പി. ജലീഷ്, കെ. ബിനീഷ്, സൈബർ സെൽ അംഗങ്ങളായ ടി. സനലേഷ്, സുഹീഷ് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മുമ്പാകെ ഹാജരാക്കി. തുടർ നടപടികൾക്കായി വടകര നാർക്കോട്ടിക് സ്പെഷൽ കോടതിയിൽ ഹാജരാക്കും. photo: maji kanjav prethy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.