ശമ്പളം മുടങ്ങുന്നത് അംഗീകരിക്കില്ല -എൻ.ജി.ഒ അസോ.

കണ്ണൂർ: ഗവ. മെഡിക്കൽ കോളജ് ജീവനക്കാരുടെ ഏപ്രിലിലെ ശമ്പളം മേയ് 25 ആയിട്ടും വിതരണം ചെയ്യാത്തതിൽ കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്ത കാലം മുതൽ ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്നതും ആനുകൂല്യം തടയുന്നതും പതിവായി. ഇതിനെതിരെ നിരവധി തവണ പ്രത്യക്ഷ സമരപരിപാടികൾ സംഘടിപ്പിച്ചിട്ടും വിഷയത്തിൽ സർക്കാർ കാണിക്കുന്ന നിസ്സംഗത ആശങ്കയുളവാക്കുന്നതാണ്. ഇനിയും ശമ്പളം വൈകുന്ന സ്ഥിതിവിശേഷമുണ്ടായാൽ സമരം ജില്ല കേന്ദ്രത്തിലേക്കും വ്യാപിപ്പിക്കുമെന്നും ജില്ല കമ്മിറ്റി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.