പഴയങ്ങാടി: മാടായിപ്പാറ ക്രസന്റ് കോളജിൽ അവസാനവർഷ പഠനം കഴിഞ്ഞ ബി.എഡ് ബിരുദ വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകൾ അധികൃതർ തടഞ്ഞുവെച്ചതിനെതിരെ കുത്തിയിരിപ്പ് സമരം. പ്രവേശന സമയത്ത് കോളജിൽ നൽകിയ നൂറോളം വിദ്യാർഥികളുടെ എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി സർട്ടിഫിക്കറ്റ് എന്നിവയും ബി.എഡ് സർട്ടിഫിക്കറ്റും വിടുതൽ സർട്ടിഫിക്കറ്റും കോളജ് അധികൃതർ തടഞ്ഞുവെച്ചതായാണ് പരാതി. രണ്ടുവർഷത്തെ ഫീസായി 70,000 രൂപയാണ് നിശ്ചയിക്കപ്പെട്ടതെങ്കിലും 74000 രൂപ അടച്ചിട്ടും കൂടുതൽ തുക ആവശ്യപ്പെട്ടാണ് കോളജ് അധികൃതർ സർട്ടിഫിക്കറ്റുകൾ തടഞ്ഞുവെച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു. പഴയങ്ങാടി പൊലീസ് നിർദേശാനുസരണം സർവകലാശാല വി.സിക്കും രജിസ്ട്രാർക്കും പരാതി നൽകിയിരുന്നു. എന്നാൽ, വിദ്യാർഥികളിൽനിന്ന് അധിക ഫീസ് ആവശ്യപ്പെട്ടില്ലെന്നാണ് കോളജ് അധികൃതർ പറയുന്നത്. ആദ്യ ഗഡുവായ 45,000 രൂപയും രണ്ടാം ഗഡുവായ 35,000 രൂപയുമാണ് ആവശ്യപ്പെട്ടത്. 29,000 രൂപ അടച്ച വിദ്യാർഥികളോട് ബാക്കിവരുന്ന തുകയാണ് ആവശ്യപ്പെട്ടതെന്ന് കോളജ് അധികൃതർ പറയുന്നു. സർട്ടിഫിക്കറ്റുകൾ തിരികെ ലഭിക്കുന്നതുവരെ സമരം തുടരുമെന്ന പ്രഖ്യാപനത്തോടെ ചൊവ്വാഴ്ച രാവിലെ 10ന് ആരംഭിച്ച സമരം രാത്രിയിലും തുടരുകയാണ്. പഴയങ്ങാടി പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ------------------ പടം: മാടായി ക്രസന്റ് ബി.എഡ് കോളജിൽ വിദ്യാർഥിനികൾ കുത്തിയിരിപ്പ് സമരം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.