ദേവമാത, എസ്.ഇ.എസ് ജേതാക്കൾ

ശ്രീകണ്ഠപുരം: പയ്യാവൂർ പൈസക്കരി ദേവമാത ബാസ്കറ്റ്ബാൾ ടൂർണമെന്റിൽ പുരുഷ വിഭാഗത്തിൽ പൈസക്കരി ദേവമാതയും വനിത വിഭാഗത്തിൽ ശ്രീകണ്ഠപുരം എസ്.ഇ.എസ് കോളജും ചാമ്പ്യന്മാരായി. തിരുവനന്തപുരം മാർ ഇവാനിയോസ്, പൈസക്കരി ദേവമാത എന്നിവരാണ് യഥാക്രമം പുരുഷ -വനിത വിഭാഗങ്ങളിൽ രണ്ടാം സ്ഥാനം നേടിയത്. ആൺകുട്ടികളുടെ വിഭാഗത്തിൽ പൈസക്കരി ദേവമാത ഒന്നാം സ്ഥാനവും പെരുമ്പടവ് ബി.വി.ജെ.എം രണ്ടാം സ്ഥാനവും നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് സിൽവർ ഹിൽസ്, പൈസക്കരി ദേവമാത എന്നിവർക്കാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ. സമാപന സമ്മേളനം സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തലശ്ശേരി അതിരൂപത വികാരി ജനറൽ ഫാ. സെബാസ്റ്റ്യൻ പാലാക്കുഴി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.