ആറളം ഫാമിൽ നടീൽവസ്തുക്കളുടെ വിപണനം തുടങ്ങി

കേളകം: ആറളം ഫാം സെൻട്രൽ നഴ്‌സറിയിൽ നടീൽ വസ്തുക്കളുടെ വിൽപന തുടങ്ങി. ഒന്നേകാൽ ലക്ഷത്തോളം തെങ്ങിൻതൈകളാണ് കേരകർഷകർക്കായി കരുതിവെച്ചത്. ഒന്നര ലക്ഷത്തോളം സങ്കരയിനം വിവിധ ഗ്രാഫ്റ്റ് കശുമാവിൻതൈകളും 50,000ത്തോളം കുരുമുളക് ചെടിയും അത്രതന്നെ കവുങ്ങിൻതൈകളും വിപണനത്തിന് തയാറായി. പരമ്പരാഗത നടീൽവസ്തുക്കൾക്ക് പുറമെ അലങ്കരച്ചെടികളും പുതിയ വിത്തിനങ്ങളുമൊക്കെ ലഭിക്കും. നാലു കോടിയോളം രൂപ നടീൽ വസ്തുക്കളുടെ വിൽപനയിലൂടെ സമാഹരിക്കാനാണ് ശ്രമം. കനക, ധന, സുലഭ, പ്രിയങ്ക ഇനത്തിൽപെട്ട കശുമാവിൻതൈകളാണ് വിപണനത്തിന് തയാറാകുന്നത്. ഗ്രാഫ്റ്റ് തൈകൾക്ക് 50 രൂപയാണ് വില. തെങ്ങിൻതൈകളിൽ ഡബ്ല്യൂ.സി.ടി കുറ്റ്യാടിയും എൻ.സി.ഡി തൈകളുമാണ് ഉള്ളത്. മംഗള, സുമംഗള, കാസർകോടൻ ഇനങ്ങളിൽപെട്ട കവുങ്ങിൻ തൈകൾക്കും ആവശ്യക്കാർ ഏറെയാണ്. കൂടാതെ വിവിധയിനം മാവ്, പ്ലാവ്, മറ്റ് ഫലവൃക്ഷ​ത്തൈകളും ലഭ്യമാണ്. ----------- photo-- ആറളം ഫാമിൽ വിപണനത്തിന് തയാറായ തെങ്ങിൻതൈകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.