പൂട്ടിയിട്ട വീട്ടിൽ കവർച്ച: പ്രതി പിടിയിൽ

കണ്ണൂർ: സിറ്റി ഉരുവച്ചാലിൽ പൂട്ടിയിട്ട വീട്ടിൽ കവർച്ച നടത്തിയ കേസിലെ പ്രതി വയനാട്ടിൽ പിടിയിൽ. ചാല സ്വദേശി അജേഷിനെയാണ് (28) കണ്ണൂർ എ.സി.പി രത്നകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഉരുവച്ചാൽ പള്ളിക്ക് സമീപത്തെ സി.പി. നസീമയുടെ വീട്ടിലെ വാതിൽ തകർത്ത് ആറു പവനും 50,000 രൂപയുമാണ് കവർന്നത്. മോഷണത്തിന് ശേഷം വയനാട് ഒളിവിൽ കഴിയുകയായിരുന്ന അജേഷിനെ മൊബൈൽ ഫോണിന്‍റെ ടവർ ലൊക്കേഷനിലൂടെയാണ് പൊലീസ് കണ്ടെത്തിയത്. മേയ് അഞ്ചിനാണ് മോഷണം നടന്നത്. പുലർച്ചെ വീടുപൂട്ടി നസീമ കൊല്ലത്തുള്ള മകളുടെ വീട്ടിലേക്ക് പോയതായിരുന്നു. പതിനൊന്നരയോടെ സഹോദരൻ മുഹമ്മദ് നവാസ് അതുവഴി ബൈക്കിൽ പോകവെയാണ് വാതിൽ തുറന്നനിലയിൽ കാണുന്നതും മോഷണവിവരം പുറത്തറിയുന്നതും. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് അജേഷെന്ന് പൊലീസ് പറഞ്ഞു. കണ്ണൂർ സിറ്റി ഇൻസ്പെക്ടർ രാജീവ് കുമാർ, എസ്.ഐമാരായ സുമേഷ്, രാജീവൻ, എ.എസ്.ഐമാരായ അജയൻ, ഷാജി, സി.പി.ഒമാരായ സ്നേഹേഷ്, സജിത്ത്, പ്രമോദ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു. photo: ajesh 28 prethi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.