കോൺഗ്രസ് വിട്ടവർക്ക് സി.പി.എം സ്വീകരണം

ശ്രീകണ്ഠപുരം: കോൺഗ്രസ് ഉപേക്ഷിച്ച് ചെങ്ങളായി പഞ്ചായത്തിലെ തേർതലയിലെ രണ്ട് കുടുംബങ്ങൾ സി.പി.എമ്മിനൊപ്പം ചേർന്നു. കോൺഗ്രസ്‌ ബൂത്ത്‌ പ്രസിഡന്റ്‌ അച്യുതൻ, ആദ്യകാല കോൺഗ്രസ്‌ നേതാവ് വെള്ളക്കുടിയൻ കൊട്ടന്റെ മകൾ എ. ഉഷ, ഇരുവരുടെയും കുടുംബാംഗങ്ങൾ എന്നിവരാണ് കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ച് സി.പി.എമ്മിനൊപ്പം ചേർന്നത്. സി.പി.എം തേർതല ബ്രാഞ്ച് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ജില്ലാ സെക്ര​ട്ടേറിയറ്റംഗം പി.വി ഗോപിനാഥ് ചുവപ്പ് ഷാൾ അണിയിച്ച് ചെമ്പതാക നൽകി സ്വീകരിച്ചു. ഡി.വൈ.എഫ്.ഐ വളക്കൈ മേഖല സെക്രട്ടറി കെ.വി. ജിതിൻ അധ്യക്ഷത വഹിച്ചു. പി.കെ.എസ് ജില്ല സെക്രട്ടറി കെ. ജനാർദനൻ, ലോക്കൽ സെക്രട്ടറി കെ.കെ. രഘുനാഥൻ, എം.കെ. മോഹനൻ, കെ. മിനേഷ്, വാർഡ് മെംബർ രശ്മി സുരേഷ്, എ.കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ. സുനീഷ് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.