സൗജന്യ ഹൃദയ ശസ്ത്രക്രിയ

കണ്ണൂര്‍: റോട്ടറി കാനന്നൂര്‍ ഗിഫ്റ്റ് ഓഫ് ലൈഫ് പദ്ധതിയില്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ചെയ്തു കൊടുക്കുമെന്ന് പ്രസിഡന്റ് പ്രസാദ് മാമ്പള്ളി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 50 കുട്ടികള്‍ക്കാണ് സൗജന്യ പദ്ധതിയില്‍ ആസ്റ്റര്‍ മിംസുമായി സഹകരിച്ച് ശസ്ത്രക്രിയ സൗകര്യം നല്‍കുന്നത്. ജന്മനാലുള്ള ഹൃദ്രോഗത്താല്‍ ബുദ്ധിമുട്ടുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് അവസരം. റോട്ടറി ഇന്റര്‍നാഷനലിനുകീഴില്‍ മെച്ചപ്പെട്ട ആരോഗ്യത്തിനായുള്ള ആഗോള ഗ്രാന്റ് പദ്ധതി വഴി നടത്തുന്ന ശസ്ത്രക്രിയ തികച്ചും സൗജന്യമാണ്. ഫോൺ: 9048293734. വാര്‍ത്തസമ്മേളനത്തില്‍ ഡോ.ജോസഫ് ബെനവന്‍, സുനില്‍ കണാരന്‍, ടി. സോമശേഖരന്‍, ഡോ.കെ.കെ. രാമചന്ദ്രന്‍ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.