പ്രതിഷേധ പ്രകടനം: എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെ കേസ്

തലശ്ശേരി: പ്രകോപന മുദ്രാവാക്യങ്ങളുമായി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയതിന് എസ്.ഡി.പി.ഐ നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ 35 പേർക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു. കാശി വിശ്വനാഥ് ക്ഷേത്രത്തിനടുത്ത ഗ്യാൻവാപി മസ്ജിദിനെതിരെ അപവാദ പ്രചാരണം അഴിച്ചുവിട്ട് ആരാധന മുടക്കിയതിനെ തുടർന്നാണ് തലശ്ശേരിയിൽ പ്രതിഷേധ പ്രകടനം നടന്നത്. സംഘ്പരിവാർ സംഘടനകൾക്കെതിരെയായിരുന്നു മുദ്രാവാക്യങ്ങൾ. പ്രകടനം സംഗമം ജങ്ഷനിൽ നിന്നും തുടങ്ങി പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ് ചുറ്റി സംഗമം കവലയിൽ സമാപിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.