എം.എൽ.എയുടെ ഫോട്ടോ ഉപയോഗിച്ച് വാട്സ്​ആപ് തട്ടിപ്പ്: പൊലീസ് അന്വേഷണം തുടങ്ങി

മാഹി: മാഹി എം.എൽ.എയുടെ ഫോട്ടോ ഉപയോഗിച്ച് വാട്സ്ആപ്പിൽ അദ്ദേഹം അയക്കുന്ന രീതിയിൽ തെറ്റിദ്ധാരണ പരത്തുന്ന വ്യാജ സന്ദേശങ്ങൾ അയച്ചവർക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി. ഞായറാഴ്ച രാവിലെ മുതലാണ് മാഹിയിലെയും പുതുച്ചേരിയിലെയും സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് എം.എൽ.എ അയക്കുന്ന തരത്തിൽ മറ്റൊരു നമ്പറിൽ നിന്ന് മെസേജ് വരാൻ തുടങ്ങിയത്. ആമസോൺ കമ്പനിയുടെ പേഗിഫ്റ്റ് കാർഡിന്റെ ലിങ്ക് കൂടി സന്ദേശത്തോടൊപ്പം ചേർത്തിട്ടുണ്ട്. ഓൺലൈൻ മുഖേന പണം അപഹരിക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് സംശയയിക്കുന്നത്. സന്ദേശത്തിൽ ദുരൂഹത തോന്നിയ ചിലർ മാഹി എം.എൽ.എ രമേശ് പറമ്പത്തിനെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് സംഗതി വ്യാജമാണെന്ന് മനസ്സിലായത്. ഉത്തർപ്രദേശിൽ നിന്നുള്ള പ്രശാന്ത് ഗോണ്ട് എന്നയാളാണ് സിം കാർഡ് ഉടമയായി കാണിക്കുന്നത്. ---------- Caption മാഹി എം.എൽ.എയുടെതെന്ന രീതിയിൽ തട്ടിപ്പ് സംഘം അയച്ച വാട്ട്സ്ആപ് സന്ദേശങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.