ശ്രീകണ്ഠപുരം: വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള കെ.എസ്.ആർ.ടി.സിയുടെ എക്സ്‍പ്ലോർ മലയോരയാത്രക്ക് തുടക്കമായി. ഞായറാഴ്ച രാവിലെ 7.30ന് കണ്ണൂർ ഡിപ്പോയിൽനിന്ന് സ്ത്രീകളും കുട്ടികളുമടങ്ങുന്ന 48 യാത്രക്കാരുമായാണ് യാത്ര തുടങ്ങിയത്. വൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയംതട്ട് എന്നിവിടങ്ങളിലേക്കാണ് ഒരു പകൽദിനം മുഴുവൻ ആസ്വദിക്കാവുന്ന യാത്ര ഒരുക്കിയത്. പ്രവേശന ടിക്കറ്റ്, ഉച്ചഭക്ഷണം, ചായ, ലഘുഭക്ഷണം എന്നിവ ഉൾപ്പെടെ 750 രൂപയാണ് ആളൊന്നിന് ഈടാക്കുന്നത്. ഞായറാഴ്ചകളിൽ മാത്രമാണ് ഉല്ലാസയാത്ര നടത്തുന്നത്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് യാത്രക്ക് അവസരം. കോടമഞ്ഞ് പുതച്ച കാടും മലനിരകളും മനസ്സിൽ മായാത്ത ദൃശ്യഭംഗി സമ്മാനിച്ചതായി സഞ്ചാരികൾ പറയുന്നു. ബസിനെയും സഞ്ചാരികളെയും വൈതൽമലയുടെ താഴ്‌വാരമായ പൊട്ടൻപ്ലാവിൽ അഡ്വ. സജീവ് ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ നാട്ടുകാർ സ്വീകരിച്ചു. നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളി അധ്യക്ഷത വഹിച്ചു. ജോസ് കുരുവിള, പൊട്ടൻപ്ലാവ് സെന്റ് ജോസഫ്സ് പള്ളിവികാരി ഫാ. ജോസഫ് ആനച്ചാരിൽ, കെ.എസ്.ആർ.ടി.സി ജനറൽ കൺട്രോളിങ് ഓപറേറ്റർ സജിത്ത് സദാനന്ദൻ, കെ.ജെ. റോയി, പി.ജെ. ജോസഫ്, കെ.ആർ. തൻസീർ, കെ.വി. തോമസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.