പ്രവേശനപരീക്ഷ നടത്തി

കണ്ണൂർ: എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹബീബ് എജൂകെയർ വിദ്യാഭ്യാസ പദ്ധതിയുടെ പ്രവേശനപരീക്ഷ ജില്ലയിലെ 11 മണ്ഡലം കേന്ദ്രങ്ങളിലായി നടത്തി. 450ഓളം വിദ്യാർഥികൾ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളിലെ പരീക്ഷകൾക്ക് മണ്ഡലം കോഓഡിനേറ്റർമാരും ഭാരവാഹികളും നേതൃത്വം നൽകി. വിവിധ കേന്ദ്രങ്ങളിൽ ലീഗ് നേതാക്കളായ അബ്ദുൽകരീം ചേലേരി, സി.കെ. നജാഫ്‌, പൊട്ടങ്കണ്ടി അബ്ദുല്ല, ഷജീർ ഇഖ്ബാൽ, ടി.പി. മുഹമ്മദ്‌ കുഞ്ഞി, നസീർ പുറത്തീൽ, സിയാദ് തങ്ങൾ തുടങ്ങിയവർ സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.