പാപ്പിനിശ്ശേരി: വൈദ്യുതിവാഹനങ്ങൾ ചാർജ് ചെയ്യാനുള്ള ചാർജിങ് കേന്ദ്രങ്ങൾ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ തിങ്കളാഴ്ച ആരംഭിക്കും. അഴീക്കോട് നിയമസഭ മണ്ഡലത്തിൽ ചാർജിങ് കേന്ദ്രം വളപട്ടണം മന്നയിലെ വൈദ്യുതി സബ് സ്റ്റേഷൻ പരിസരത്ത് കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മന്നയിലെ നാല് അതിവേഗ ചാർജിങ് പോയന്റുകളിൽ വലിയ വാഹനങ്ങളടക്കം ചാർജ് ചെയ്യാൻ സൗകര്യമുണ്ട്. രണ്ട് അതിവേഗ ചാർജിങ് കേന്ദ്രങ്ങൾ പടന്നപ്പാലത്തും വളപട്ടണം വൈദ്യുതി ഓഫിസ് പരിസരത്തുമാണ് സ്ഥാപിച്ചിരിക്കുന്നത്. കണ്ണൂർ നിയോജകമണ്ഡലത്തിൽ 20, അഴീക്കോട് എട്ട്, കല്യാശ്ശേരി ആറ്, മറ്റിടങ്ങളിൽ അഞ്ച് വീതമാണ് ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. -------------- ചിത്രം: വളപട്ടണം വൈദ്യുതി ഓഫിസ് പരിസരത്ത് ഉദ്ഘാടനത്തിന് ഒരുക്കിയ ചാർജിങ് സംവിധാനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.