മുഴപ്പിലങ്ങാട്: ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മുഴപ്പിലങ്ങാട് പഞ്ചായത്ത് ആറാം വാർഡായ തെക്കേകുന്നുമ്പ്രത്ത് ഞായറാഴ്ച വൈകീട്ടോടെ പരസ്യപ്രചാരണം അവസാനിച്ചു. സ്ഥാനാർഥിയെ ആനയിച്ചുകൊണ്ട് നടത്തിയ ശക്തിപ്രകടനവും തുടർന്ന് നടന്ന പൊതുയോഗത്തോടെയുമാണ് യു.ഡി.എഫും എൽ.ഡി.എഫും പ്രചാരണം അവസാനിപ്പിച്ചത്. ഇരുമുന്നണികളുടെയും സംസ്ഥാന നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയിരുന്നു. എൽ.ഡി.എഫിന്റെ പ്രചാരണസമാപനം ഉദ്ഘാടനം കെ.പി. അനിൽകുമാർ നിർവഹിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 91 വോട്ട് ഭൂരിപക്ഷം നേടിയ വാർഡിൽ ബി.ജെ.പി 135 വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തിയിരുന്നു. സഹകരണ ബാങ്കിൽനിന്ന് വ്യാജ ഒപ്പിട്ടെടുത്തു എന്ന് പറയപ്പെടുന്ന കുടുംബശ്രീ വായ്പയുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് ആറാം വാർഡ് മെംബർ രാജമണിയുടെ രാജിയെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 1048 വോട്ടർമാരുള്ള വാർഡിലെ ജനവിധി എൽ.ഡി.എഫിന് അധികാരം നിലനിർത്താനാണെങ്കിൽ വിധിമറിച്ചാണെങ്കിൽ അത് ഭരണമാറ്റത്തിൽ മാത്രമല്ല, മുഖ്യമന്ത്രിയുടെ മണ്ഡലം എന്നനിലക്ക് സംസ്ഥാന തലത്തിൽതന്നെ ശ്രദ്ധിക്കപ്പെടും. എൽ.ഡി.എഫിന് വേണ്ടി രമണിയും യു.ഡി.എഫ് സ്ഥാനാർഥിയായി പി.പി. ബിന്ദുവും ബി.ജെ.പിക്ക് വേണ്ടി സി. രൂപയുമാണ് മത്സരിക്കുന്നത്. --------------- ഫോട്ടൊ 1 യു.ഡി.എഫ് സ്ഥാനാർഥി പി.പി. ബിന്ദുവിനെ ആനയിച്ച് നടത്തിയ പ്രകടനം muzhappilangad con pracharnam ഫോട്ടൊ 2 എൽ.ഡി.എഫ് സ്ഥാനാർഥി രമണി ടീച്ചറെ ആനയിച്ച് നടത്തിയ പ്രകടനം muzhappilangad cpm pracharanam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.