പയ്യന്നൂർ: ടൗണിൽ മെയിൻ റോഡിൽ മുകുന്ദ ആശുപത്രിക്ക് സമീപം വൻ വാകമരം കടപുഴകി റോഡരികിൽ നിർത്തിയിട്ടിരുന്ന ഥാർ ജീപ്പിന് മുകളിൽ വീണു. മരം പതിയെ ചാഞ്ഞുവീണതിനാൽ ജീപ്പിന് കാര്യമായി കേടുപാട് സംഭവിച്ചില്ല. ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. മരം വീഴുമ്പോൾ റോഡിൽ കാൽനടയാത്രക്കാരും മറ്റ് വാഹനങ്ങളും ഇല്ലാതിരുന്നത് അപകടം ഒഴിവാക്കി. പയ്യന്നൂർ അഗ്നിരക്ഷാസേനാംഗങ്ങൾ ക്രെയിനിന്റെ സഹായത്തോടെ മരം ഉയർത്തിമാറ്റി വാഹനം സുരക്ഷിതമായി പുറത്തേക്ക് നീക്കിയശേഷമാണ് മുറിച്ചുമാറ്റിയത്. സ്റ്റേഷൻ ഓഫിസർ സന്തോഷ് കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ വിജയൻ എന്നിവരുടെ നേതൃത്വത്തിൽ ഓഫിസർമാരായ സുധിൻ, ഷിബിൻ, വിഷ്ണു, ഡ്രൈവർമാരായ ലതീഷ്, അനിൽ, ഹോംഗാർഡ് പത്മനാഭൻ, ഗോപാലൻ എന്നിവർ ചേർന്നാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. --------------- പിവൈ.ആർ മരം:: പയ്യന്നൂരിൽ ജീപ്പിന് മുകളിൽ വീണ മരം അഗ്നിരക്ഷാസേനാംഗങ്ങൾ മുറിച്ചുനീക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.