വരുമാനത്തിൽ ഇടിവ്: ആറളം കാർഷികഫാം സാമ്പത്തികപ്രതിസന്ധിയിലേക്ക്

പേരാവൂർ: തേങ്ങയിൽനിന്നും കശുവണ്ടിയിൽനിന്നും ലഭിക്കുന്ന വരുമാനത്തിലുണ്ടായ ഇടിവിനെ തുടർന്ന് ആറളംഫാം കടുത്ത പ്രതിസന്ധിയിലേക്ക്. കശുവണ്ടിയിൽനിന്ന് വരുമാനത്തിൽ ഒരുകോടിയോളം രൂപയുടെ കുറവുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. കാട്ടാനയുടെയും കുരങ്ങിന്റെയും ശല്യംമൂലം തേങ്ങയിൽനിന്നുള്ള വരുമാനം പത്തിലൊന്നായി കുറഞ്ഞു. രണ്ടു വർഷത്തിനിടെ ആയിരത്തിലധികം നിറയെ കായ്ഫലം തരുന്ന തെങ്ങുകളാണ് ആനക്കൂട്ടം കുത്തിവീഴ്ത്തിയത്. വൈവിധ്യവത്കരണത്തിലൂടെയും ശാസ്ത്രീയ കൃഷിരീതിയിലൂടെയും ഫാമിന്റെ വരുമാനം വർധിപ്പിക്കാനുള്ള നീക്കംനടക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായ തിരിച്ചടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.