കാര്യങ്കോട് പുഴയില്‍ യുവാവിനെ കാണാതായി

ചെറുപുഴ: കാര്യങ്കോട് പുഴയില്‍ ചെറുപുഴ പുതിയപാലത്തിന് സമീപം യുവാവിനെ കാണാതായി. പെരിങ്ങോം കൊരങ്ങാട് സ്വദേശി പ്രദീപനെയാണ് (40) കാണാതായത്. ഞായറാഴ്ച ഉച്ച മൂന്നോടെ ചെറുപുഴ പുതിയ പാലത്തിന് സമീപം സുഹൃത്തിനൊപ്പം എത്തിയതായിരുന്നു യുവാവ്. പുഴയില്‍ നീന്തുന്നതിനിടെയാണ് ഒഴുക്കിൽപെട്ടതെന്ന് കരുതുന്നു. സുഹൃത്താണ് നാട്ടുകാരെ വിവരമറിയിച്ചത്. തുടര്‍ന്ന് പെരിങ്ങോം അഗ്നിരക്ഷാനിലയം ഓഫിസര്‍ സി.പി. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. സ്‌കൂബാ ഡൈവിങ് വിദഗ്ധരും ഏറെനേരം ശ്രമിച്ചെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. ചെറുപുഴ സി.ഐ കെ.എ. ബോസ്, എസ്‌.ഐ എം.പി. ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും തിരച്ചിലിന് നേതൃത്വം നല്‍കി. ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കല്‍, പയ്യന്നൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഇ.കെ. രാജന്‍, ചെറുപുഴ വില്ലേജ് ഓഫിസര്‍ സി.കെ. ഷാജി എന്നിവരും സ്ഥലത്തെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.