എഫ്.എൻ.പി.ഒ സംസ്ഥാന ക്യാമ്പ് തുടങ്ങി

കണ്ണൂർ: പൊതുമേഖലാസ്ഥാപനങ്ങൾ ഒന്നൊന്നായി വിറ്റുതുലച്ച് കോർപറേറ്റുകൾക്ക് വിടുപണി ചെയ്യുന്ന മോദിസർക്കാർ രാജ്യത്തിന് ആപത്താണെന്നും അതിനെതിരെ പോരാട്ടം അനിവാര്യമാണെന്നും ഡി.സി.സി പ്രസിഡൻറ് മാർട്ടിൻ ജോർജ്. ഫെഡറേഷൻ ഓഫ് നാഷനൽ പോസ്റ്റൽ ഓർഗനൈസേഷൻ (എഫ്.എൻ.പി.ഒ) നേതൃത്വത്തിൽ തപാൽ ആർ.എം.എസ് ജീവനക്കാരുടെ സംസ്ഥാനതല ദ്വിദിന പ്രവർത്തക ക്യാമ്പ് കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വർക്കിങ് ചെയർമാൻ പി.യു. മുരളീധരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കണവീനർ കെ.വി. സുധീർ കുമാർ, ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ. ജോസഫ്, ജില്ല പ്രസിഡൻറ് ഡോ. ജോസ് ജോർജ് പ്ലാത്തോട്ടം, ദേശീയസമിതി അംഗം കെ.സി. കരുണാകരൻ, എഫ്.എൻ.പി.ഒ സംസ്ഥാന സെക്രട്ടറിമാരായ കെ. മഹേഷ്, പി.കെ. മുരളീധരൻ, എൻ.വി. വിനോദ്, അഖിലേന്ത്യാ അസി. സെക്രട്ടറി എം.എസ്. ചന്ദ്രബാബു, സംഘാടകസമിതി ചെയർമാൻ കരിപ്പാൽ സുരേന്ദ്രൻ, സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി. പ്രേമദാസൻ, വനിതവിഭാഗം സംസ്ഥാന കൺവീനർ എൻ.സി. ലൈഷ എന്നിവർ സംസാരിച്ചു. ജെ.സി.ഐ ഇന്റർനാഷനൽ ട്രെയിനർ കെ. ജയപാലൻ, ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ. ജോസഫ്, തമിഴ്നാട് സർക്കിൾ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റർ ജനറൽ പി. രാമകൃഷ്ണൻ, റിട്ട. പോസ്റ്റൽ സൂപ്രണ്ട് എ. മുകുന്ദൻ എന്നിവർ ക്ലാസെടുത്തു. പടം) ഫെഡറേഷൻ ഓഫ് നാഷനൽ പോസ്റ്റൽ ഓർഗനൈസേഷൻ (എഫ്.എൻ.പി.ഒ) നേതൃത്വത്തിൽ തപാൽ ആർ.എം.എസ് ജീവനക്കാരുടെ സംസ്ഥാനതല ദ്വിദിന പ്രവർത്തക ക്യാമ്പ് ഡി.സി.സി പ്രസിഡൻറ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു fnpo camp martin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.