തലശ്ശേരി: കാസർകോട്ട് നടക്കുന്ന 19 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ അന്തർ ജില്ല ക്രിക്കറ്റ് ടൂർണമെന്റിൽ കണ്ണൂർ, കാസർകോടിനെ 167 റൺസിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കണ്ണൂർ 26.1 ഓവറിൽ 186 റൺസിന് ഓൾഔട്ടായി. എസ്.ആർ. ഊർവശി 75 റൺസെടുത്തു. മറുപടിയായി കാസർകോട് 9.4 ഓവറിൽ 19 റൺസിന് ഓൾഔട്ടായി. കണ്ണൂരിനുവേണ്ടി വി.എൻ. നിവേദ്യ മോൾ, സി.വി. അനുഷ്ക, ഭവ്യനന്ദ എന്നിവർ രണ്ട് വിക്കറ്റുവീതം നേടി. ഞായറാഴ്ച കണ്ണൂർ, വയനാടിനെ നേരിടും. രജിസ്ട്രേഷൻ പുതുക്കുന്നു തലശ്ശേരി: വിവിധ കാരണങ്ങളാൽ 01.01.2000 മുതൽ 31.03.2022 വരെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്ക് സീനിയോറിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കാൻ സർക്കാർ ഉത്തരവായി. രജിസ്ട്രേഷൻ ഐഡൻറിറ്റി കാർഡിൽ പുതുക്കേണ്ട മാസം 10/99 മുതൽ 01/2022 വരെ രേഖപ്പെടുത്തിയവർക്ക് ഈ ആനുകൂല്യം ലഭിക്കും. പ്രത്യേക പുതുക്കലിന് വരുന്നവർ രജിസ്ട്രേഷൻ കാർഡും എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും കൊണ്ടുവരണം. അവസാന തീയതി 31.05.2022.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.