മഴക്കാല പൂർവ ശുചീകരണം തുടങ്ങി

തളിപ്പറമ്പ്: നഗരസഭയുടെ നേതൃത്വത്തിൽ മഴക്കാല പൂർവ ശുചീകരണ പ്രവൃത്തി ഉദ്ഘാടനം സീതിസാഹിബ് ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് നഗരസഭ ചെയർപേഴ്സൻ മുർഷിദ കൊങ്ങായി നിർവഹിച്ചു. വാർഡ് കൗൺസിലർ കൊടിയിൽ സലീം അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.പി. കദീജ, ജെ.എച്ച്.ഐമാരായ ബിജോ പി. ജോസഫ്, അർച്ചന, യൂനുസ്‌, സാബിറ, എന്നിവർ സംസാരിച്ചു. എച്ച്.ഐ എം. അബ്ദുൽ സത്താർ സ്വാഗതവും സുഹൈൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.