ഇരിട്ടി: സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കർമപദ്ധതികളിൽപെട്ട 'തെളിനീരൊഴുകും നവകേരളം' പദ്ധതിയുടെ ഭാഗമായി ആറളം ഗവ. ഹയർ സെക്കൻഡറി എസ്.പി.സി യൂനിറ്റിന്റെ നേതൃത്വത്തിൽ ജലയാത്ര പഞ്ചായത്തംഗം ഷീബ രവി ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷൈൻ ബാബു അധ്യക്ഷത വഹിച്ചു. റീന ഫിലിപ്പ്, ടി.വി. ഷിജേഷ്, കെ.വി. രമ്യ എന്നിവർ സംസാരിച്ചു. ആറളം പുഴയോരത്ത് കാഡറ്റുകൾ ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.