തളിപ്പറമ്പ്: മഴയിൽ ചളിക്കുളമായിരിക്കുകയാണ് മാന്ധംകുണ്ട് -കീഴാറ്റൂർ പ്രദേശങ്ങൾ. ദേശീയപാത ബൈപാസ് നിർമാണ പ്രവൃത്തിയെ തുടർന്നാണ് റോഡുകളിൽ ചളിനിറഞ്ഞത്. കീഴാറ്റൂർ, മാന്ധംകുണ്ട്, പാളയാട്, കണികുന്ന് അംഗൻവാടി, പുളിമ്പറമ്പ് ഭാഗത്തെ റോഡുകളാണ് ചെറുവാഹനങ്ങൾക്കും കാൽനടക്കാർക്കും ഉപയോഗിക്കാനാകാത്തവിധം ചളിനിറഞ്ഞത്. പുതിയ ദേശീയപാത ബൈപാസ് കടന്നുപോകുന്ന ഭാഗത്തേക്ക് പ്രവൃത്തിയുടെ ഭാഗമായി വലിയ ലോറികളിൽ മണ്ണ് കൊണ്ടുപോകുന്നതാണ് ചളി വ്യാപിക്കാൻ കാരണം. ചിറവക്ക് പട്ടുവം റോഡിലും മഴ പെയ്യുന്നതോടെ ചളിവ്യാപിച്ച് പുളിമ്പറമ്പ് ജങ്ഷൻ മുതൽ ചിറവക്ക് ലൂർദ് ആശുപത്രി വരെ ചളി നിറഞ്ഞ് യാത്ര ദുഷ്കരമാവുകയാണ്. ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും അപകടത്തിൽപെടുന്നത് പതിവായി. അംഗൻവാടിയിലേക്ക് കുട്ടികളെ കൊണ്ടുപോകാൻ പോലും പറ്റാത്ത സ്ഥിതിയാണ്. വേനൽക്കാലം മുഴുവൻ പൊടിശല്യം സഹിച്ച നാട്ടുകാർക്ക് മഴക്കാലമെത്തിയതോടെ ചളികാരണം പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെയും ഡ്രൈവർമാരുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.