മട്ടന്നൂർ: ടാക്സി ജീവനക്കാരുടെയും വ്യാപാരികളുടെയും നാട്ടുകാരുടെയും മാസങ്ങൾനീണ്ട ആവശ്യങ്ങൾക്കൊടുവിൽ മട്ടന്നൂർ മാർക്കറ്റ് സൈറ്റിൽ കോൺക്രീറ്റ് പ്രവൃത്തി ആരംഭിച്ചു. മാർക്കറ്റ് സൈറ്റിലെ ടാറിങ് പൊട്ടിപ്പൊളിഞ്ഞ് കരിങ്കൽ ചീളുകൾ ഇളകിയതിനാൽ ചെറിയവാഹനം പോകുമ്പോൾ പോലും ചീളുകൾതെറിച്ച് അപകടം പതിവായിരുന്നു. വിവിധ സംഘടനകൾ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാനിരിക്കെയാണ് ശനിയാഴ്ച രാവിലെ കോൺക്രീറ്റ് പ്രവൃത്തിയുടെ പ്രാരംഭ പ്രവർത്തനം ആരംഭിച്ചത്. നഗരസഭ മാളിനുചുറ്റും മട്ടന്നൂർ മാർക്കറ്റ് സൈറ്റ് ഉൾപ്പെടെ പ്രദേശം ടൈൽസ്- കോൺക്രീറ്റ് പ്രവൃത്തി ചെയ്യാൻ വർഷങ്ങൾക്കുമുമ്പ് തീരുമാനമുണ്ടായിരുന്നു. എന്നാൽ, ഒരുഭാഗത്തെ ടൈൽപാകൽ മാത്രമാണ് പൂർത്തിയായത്. (ഫോട്ടോ- മട്ടന്നൂർ മാർക്കറ്റ് സൈറ്റിൽ കോൺക്രീറ്റിനുള്ള പ്രാരംഭ പ്രവർത്തനം ആരംഭിച്ചപ്പോൾ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.