കേളകം: കൊട്ടിയൂർ - പാൽചുരം - ബോയ്സ് ടൗൺ റോഡരികിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊട്ടിയൂർ ഐ.ജെ.എം ഹയർസെക്കൻഡറി സ്കൂളിലെ എസ്.പി.സി കാഡറ്റുകൾ നീക്കി. ഏകദേശം 50 ചാക്ക് പ്ലാസ്റ്റിക് മാലിന്യമാണ് കാഡറ്റുകൾ നീക്കിയത്. കൊട്ടിയൂർ ഉത്സവത്തിന് മുന്നോടിയായാണ് ശുചീകരണ പ്രവർത്തനം. പഞ്ചായത്തിന്റെ നേതൃത്വത്തിൽ രണ്ടാഴ്ച മുമ്പ് നടത്തിയ ശുചീകരണത്തിലും ഇതേ അളവിൽ മാലിന്യം നീക്കിയിരുന്നു. വഴിയാത്രക്കാരായ ആളുകൾ സ്ഥിരം പ്ലാസ്റ്റിക് കുപ്പികൾ റോഡിന്റെ ഇരുവശത്തേക്കും വലിച്ചെറിയുന്നതാണ് മാലിന്യം നിറയാൻ കാരണം. മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽപെട്ടാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികാരികൾ അറിയിച്ചു. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം, വാർഡ് അംഗം ഷാജി പൊട്ടയിൽ, കമ്യൂണിറ്റി പൊലീസ് ഓഫിസർ സുനീഷ് പി. ജോസ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ വിപിൻദാസ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.