പാനൂർ: വിദ്യാർഥികളിലെ കോവിഡാനന്തര മാനസിക സംഘർഷം നേരിടാൻ പ്രത്യേക പരിശീലന പദ്ധതിയുമായി പാനൂരിലെ കായികാധ്യാപകർ. കോവിഡാനന്തരം വിദ്യാർഥികൾ നേരിടുന്ന മാനസിക വെല്ലുവിളികൾ നേരിടാൻ കുട്ടികളിലെ കായികക്ഷമത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ കഴിഞ്ഞ 10 ദിവസമായി പാനൂർ ഉപജില്ലയിലെ പ്രൈമറി അധ്യാപകർക്കായി കായികക്ഷമത പരിപാടി നടത്തിയത്. മേയ് നാലുമുതൽ 14 വരെ രാവിലെ 6.30 മുതൽ എട്ടുവരെയായിരുന്നു പരിശീലനം. സ്കൂൾ അസംബ്ലി, മാർച്ച് പാസ്റ്റ്, മാസ്ഡ്രിൽ, മെനർ ഗെയിംസ് എന്നിവയിലായി പത്ത് ദിവസങ്ങളിൽ നടന്ന ക്യാമ്പിൽ ഉപജില്ലയിലെ അമ്പത് അധ്യാപകർ പങ്കെടുത്തു. പാനൂർ ബി.ആർ.സി തയാറാക്കിയ മൊഡ്യൂൾ പ്രകാരം ഉപജില്ല എസ്.ടി.എസ്.ജി.എ, അക്കാദമി കൗൺസിൽ, എച്ച്.എം ഫോറം എന്നിവയുടെ നേതൃത്വത്തിലായിരുന്നു ഫിസിക്കൽ ഫിറ്റ്നസ് പ്രോഗ്രാം സംഘടിപ്പിച്ചത്. ക്യാമ്പിന്റെ സമാപന ഉദ്ഘാടനം കെ.പി. മോഹനൻ എം.എൽ.എ നിർവഹിച്ചു. പരിശീലകരായ കെ. രാജീവൻ, കെ. മുകുന്ദൻ, പാനൂർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ രാജീവൻ എന്നിവരെ കെ.പി. മോഹനൻ ഉപഹാരം നൽകി ആദരിച്ചു. സ്പോർട്സ് കൗൺസിൽ ജില്ല പ്രസിഡന്റ് കെ.കെ. പവിത്രൻ അധ്യാപകർക്കുള്ള സർട്ടിഫിക്കറ്റും മെഡലും വിതരണം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ബൈജു കേളോത്ത് അധ്യക്ഷത വഹിച്ചു. പാനൂർ ബി.പി.സി അബ്ദുൽ മുനീർ, സ്കൂൾ ഹെഡ്മാസ്റ്റർ സി.പി. സുധീന്ദ്രൻ, വിവിധ അധ്യാപക സംഘടന നേതാക്കളായ കെ. റിനീഷ്, കെ. രാജേഷ്, കെ. സുവീൻ, എസ്.സി.എസ്.ജി.എ ഉപജില്ല കൺവീനർ സി. രമിത്ത് ,ബി.ആർ.സി കായികാധ്യാപിക പ്രജിഷ എന്നിവർ സംസാരിച്ചു. അക്കാദമിക് കൗൺസിൽ സെക്രട്ടറി സി.കെ. ബിജേഷ് സ്വാഗതവും എച്ച്.എം ഫോറം സെക്രട്ടറി ആർ.കെ. രാജേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.