പാനൂർ: കാലംതെറ്റിയെത്തിയ മഴ മൊകേരി ഗ്രാമ പഞ്ചായത്തിലെ കൂരാറ വയലിൽ കൃഷി ചെയ്യുന്ന കർഷകരുടെ കണ്ണീരായി. ഏക്കറോളം വയലിൽ സജീവമായി കൃഷിരംഗത്തിറങ്ങുന്ന നൂറോളം കർഷക കുടുംബങ്ങളുണ്ട് മൊകേരി കൂരാറ ആറ്റുപുറം മേഖലയിൽ. പച്ചക്കറി കൃഷി വിളവെടുപ്പ് പൂർത്തിയായതോടെ പാടം കിളച്ച് നെൽവിത്ത് ഇറക്കാനുള്ള ശ്രമത്തിലായിരുന്നു കർഷകർ. എന്നാൽ, വയൽ മുഴുവൻ വെള്ളം നിറഞ്ഞതോടെ വയലിൽ ഇറങ്ങാൻ പോലുമാകാതെ മാറിനിൽക്കുകയാണിവർ. സാധാരണ ഗതിയിൽ പ്രദേശത്തെ കർഷക കൂട്ടായ്മയായ പാടശേഖര സമിതിയുടെ നേതൃത്വത്തിൽ ആഘോഷപൂർവം കൃഷിയിറക്കുന്ന സമയമാണിത്. കഴിഞ്ഞ വർഷവും മഴ നേരത്തേ എത്തിയതിനാൽ നെൽകൃഷിയിൽ ഗണ്യമായ കുറവ് വന്നിരുന്നു. ടൺകണക്കിന് പച്ചക്കറി ഉൽപാദിപ്പിക്കുന്ന കർഷക കൂട്ടായ്മയാണ് ഇവിടെയുള്ളത്. എന്നാൽ, പച്ചക്കറി കൃഷിയിലും കഴിഞ്ഞ രണ്ടുവർഷമായി നിരവധി പ്രയാസങ്ങൾ അനുഭവിച്ചുവരുകയാണ്. തുടർച്ചയായ വർഷങ്ങളിൽ മഴ നേരത്തേ പെയ്യുന്നതിനാൽ ചില കർഷകർ അവരുടെ കൃഷിയിടം കാടുതെളിക്കാതെ വെക്കുകയും ചെയ്തിട്ടുണ്ട്. താളം തെറ്റിയെത്തുന്ന മഴ വലക്കുന്ന കൂരാറ വയലിലെ കർഷകരെ കൃഷിയിലേക്ക് തിരിച്ചുകൊണ്ടുവരാൻ കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ കർമപദ്ധതികൾ ആവിഷ്കരിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. അതേസമയം, ഇപ്പോൾ പെയ്യുന്ന മഴ അടുത്ത ദിവസങ്ങളിൽതന്നെ മാറിനിൽക്കുമെന്നും കൃഷിയിറക്കാൻ കഴിയുമെന്ന പ്രതീക്ഷയുമുണ്ട് കർഷകർക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.