മാഹി: നഴ്സസ് ദിനത്തോടനുബന്ധിച്ച് പന്തക്കൽ ആശ്രയ വിമൻസ് വെൽഫെയർ സൊസൈറ്റി 'വർണമാലാഖമാർ' ആദരണ ചടങ്ങ് സംഘടിപ്പിച്ചു. ദേശീയ അവാർഡ് ജേതാവ് എൻ.ആർ. സിന്ധു ഉൾപ്പെടെ മാഹിയിലെ വിവിധ ആശുപത്രികളിലെയും തലശ്ശേരി ജനറൽ ആശുപത്രിയിലെയും മലബാർ കാൻസർ സെന്ററിലെയും നഴ്സുമാർ ആദരം ഏറ്റുവാങ്ങി. വടകര അഡീഷനൽ സെഷൻസ് ജഡ്ജി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. മേജർ ജനറൽ പത്മിനി, നഴ്സസ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആശ്രയ അധ്യക്ഷ കെ.ഇ. സുലോചന അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ഡോ. വി.രാമചന്ദ്രൻ, വിജയൻ കൈനാടത്ത്, വി. ഉണ്ണി , അഡ്വ. എ.എം. സന്തോഷ്, ചാലക്കര പുരുഷു, എം. മുസ്തഫ , ദിലീപ് കുമാർ, ആനന്ദ് കുമാർ പറമ്പത്ത്, എൻ. ഹരിദാസ്, കോഴിക്കോട് എ.ഡി.എം.ഒ ഡോ. പിയൂഷ് നമ്പൂതിരിപ്പാട്, ഡോ. പി.പി. പ്രമോദ്കുമാർ, ഡോ. കെ.വി. പവിത്രൻ എന്നിവർ സംസാരിച്ചു. പത്ത് നഴ്സുമാരുടെ ചിത്രപ്രദർശനത്തിന്റെ ഉദ്ഘാടനവും നടന്നു. caption : 'വർണമാലാഖമാർ' ആദരണ ചടങ്ങ് സെഷൻസ് ജഡ്ജി സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.