ട്രാഫിക് പരിഷ്കരണം അശാസ്ത്രീയമെന്ന്

കേളകം: കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ചുള്ള കേളകം പൊലീസിന്റെ ട്രാഫിക് പരിഷ്കരണത്തിനെതിരെ വ്യാപക പ്രതിഷേധം. പരിഷ്കരണത്തിന്റെ ഭാഗമായി റോഡ് വശങ്ങൾ മുഴുവൻ കയർ കെട്ടി തിരിച്ചതാണ് പ്രതിഷേധത്തിനു കാരണം. നോ പാർക്കിങ് ബോർഡ് സ്ഥാപിച്ച സ്ഥലത്ത് കയർകെട്ടി തിരിച്ചതോടെ നിലവിലുള്ള റോഡിന്റെ വീതി കുറഞ്ഞ സ്ഥിതിയിലാണ്. റോഡിന്റെ വശങ്ങളിലെ വെള്ള വരക്ക് പുറത്തായാണ് കയർകെട്ടി വേലിതീർത്ത് വ്യാപാര സ്ഥാപനങ്ങളെയും റോഡിനെയും തമ്മിൽ വേർതിരിച്ചത്. വ്യാപാര സ്ഥാപനങ്ങളിൽ ലോഡിറക്കാനോ കയറ്റാനോ കഴിയാത്ത സ്ഥിതിയാണ്. കേളകം പൊലീസിന്റെ നടപടിയിൽ പ്രതിഷേധമു​ണ്ടെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻറ് ജോർജുകുട്ടി വാളുവെട്ടിക്കൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.