വികസന മുഖമേകാൻ മലയോര ഗ്രാമസഭ

കണ്ണൂർ: നവകേരളത്തിനായി ജനകീയാസൂത്രണം പതിനാലാം പഞ്ചവത്സര പദ്ധതിയുടെ വാർഷിക പദ്ധതിയുടെ ഭാഗമായി ജില്ല പഞ്ചായത്ത് മലയോര ഗ്രാമസഭ സംഘടിപ്പിച്ചു. പി. സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്തു. മലയോര പ്രദേശങ്ങളിലെ വിവിധ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി മേഖലയിലെ വികസന വിടവ് പരിഹരിക്കാനും ജില്ല പഞ്ചായത്തിനുള്ള വികസന കാഴ്ചപ്പാട് വിശദീകരിക്കാനും പുതിയ പദ്ധതികൾ തയാറാക്കുന്നതിനുള്ള നിർദേശങ്ങൾ കേൾക്കുന്നതിനുമാണ് മലയോര ഗ്രാമസഭ ചേർന്നത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷൻ ടി. ഗംഗാധരൻ വികസന സമീപനവും കാഴ്ചപ്പാടും അവതരിപ്പിച്ചു. തുടർന്ന് ബ്ലോക്ക് പഞ്ചായത്തടിസ്ഥാനത്തിൽ കാർഡ് പദ്ധതി നിർദേശങ്ങളുടെ അവതരണവും നടന്നു. കാർഷിക ഉൽപന്നങ്ങൾക്ക് ന്യായവില ലഭിക്കാതിരിക്കൽ, ഉൽപന്നങ്ങളുടെ വിപണനവും സംഭരണവും, കൃഷിഭൂമിയുടെ തുണ്ടുവത്കരണം, വന്യമൃഗങ്ങളുടെ ആക്രമണത്തിൽ സ്വത്തിനും ജീവനുമുള്ള ഭീഷണികൾ, പ്രകൃതി ദുരന്തങ്ങൾ, ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത, സാമൂഹിക സാമ്പത്തിക പിന്നാക്കാവസ്ഥ തുടങ്ങി മലയോര മേഖല അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങൾ ഗ്രാമസഭ ചർച്ച ചെയ്തു. പയ്യന്നൂർ, തളിപ്പറമ്പ്, ഇരിക്കൂർ, കൂത്തുപറമ്പ്, ഇരിട്ടി, പേരാവൂർ ബ്ലോക്ക് പഞ്ചായത്തിലെയും ചെറുപുഴ, ചെങ്ങളായി, ചപ്പാരപ്പടവ്, നടുവിൽ, ഉദയഗിരി, ആലക്കോട്, ഏരുവേശ്ശി, പയ്യാവൂർ, പടിയൂർ, ഉളിക്കൽ, ആറളം, അയ്യൻകുന്ന്, പായം, കണിച്ചാർ, കൊട്ടിയൂർ, മുഴക്കുന്ന്, കോളയാട്, പേരാവൂർ പഞ്ചായത്തുകളിലെയും നാട്ടുകാരും ജനപ്രതിനിധികളും ഗ്രാമസഭയിൽ പങ്കെടുത്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിനോയ് കുര്യൻ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എം. കൃഷ്ണൻ, ഉളിക്കൽ പഞ്ചായത്ത് പ്രസിഡൻറ് പി.സി. ജോഷി, പയ്യാവൂർ പഞ്ചായത്ത് പ്രസിഡൻറ് സാജു സേവ്യർ, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ യു.പി. ശോഭ, വി.കെ. സുരേഷ് ബാബു, കെ.കെ. രത്നകുമാരി, ടി. സരള, ജില്ല പഞ്ചായത്തംഗങ്ങളായ തോമസ് വക്കത്താനം, എൻ.പി. ശ്രീധരൻ, ജില്ല പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതലയുള്ള ഇ.എൻ. സതീഷ്ബാബു എന്നിവർ സംസാരിച്ചു. പടം) ജില്ല പഞ്ചായത്ത് സംഘടിപ്പിച്ച മലയോര ഗ്രാമസഭ പി. സന്തോഷ് കുമാർ എം.പി ഉദഘാടനം ചെയ്യുന്നു malayora gramasaba mp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.