ആരോഗ്യരംഗം നാഥനില്ലാക്കളരി

കണ്ണൂർ: കേരളത്തിലെ പൊതുജനാരോഗ്യ മേഖല പൊതുവിലും കണ്ണൂരിലെ സർക്കാർ ആശുപത്രികൾ പ്രത്യേകിച്ചും അനാസ്ഥയും പിടിപ്പുകേടും കൊണ്ട് ബുദ്ധിമുട്ടുകയാണെന്ന് മുസ്‍ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി. വളരെ കൊട്ടിഘോഷിച്ച് സർക്കാർ ഏറ്റെടുത്ത പരിയാരം മെഡിക്കൽ കോളജിന്റെ വികസനം തീർത്തും മുരടിച്ച നിലയിലാണ്. നിർമാണം പൂർത്തിയായി ആറു മാസത്തോളമായിട്ടും ജില്ല ആശുപത്രിയിലെ കാത്ത് ലാബ് ഉദ്ഘാടനം ചെയ്യാത്തതുമൂലം രോഗികൾക്ക് പ്രയോജനം ലഭിക്കാത്ത അവസ്ഥയിലാണ്. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയുമെല്ലാം നിരവധി തവണ കണ്ണൂരിൽ വന്നിട്ടും സമയക്കുറവുമൂലം ഉദ്ഘാടനം നടക്കാതെ പോകുന്നത് പ്രതിഷേധാർഹമാണെന്നും ചേലേരി പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.