തലശ്ശേരി: പുന്നോൽ തണൽ ഖുർആൻ അവാർഡ് ആറാമത് എഡിഷൻ പ്രഖ്യാപനം നടന്നു. ത്വയ്യിബ ജുമാമസ്ജിദ് ഖത്തീബ് ഡോ. മുസഫർ മുഹമ്മദ് മുഖ്യപ്രഭാഷണവും മുനീർ ജമാൽ അവാർഡ് പ്രഖ്യാപനവും നടത്തി. പി.എം. അബ്ദുൽ നാസിർ അധ്യക്ഷത വഹിച്ചു. നാലുഘട്ടങ്ങളിലായി നാലുമാസം നീണ്ടു നിൽക്കുന്ന മത്സരത്തിന്റെ ഒന്നാംഘട്ടം മേയ് നാലാം വാരം ആരംഭിക്കും. നാലുഘട്ടങ്ങളിലും പങ്കെടുത്ത് വിജയിക്കുന്നവരിൽ ഒന്നാം സ്ഥാനം നേടുന്ന ആൾക്ക് 25,000 രൂപ സമ്മാനമായി നൽകും. രണ്ടാം സമ്മാനമായി 15,000 രൂപയും മൂന്നാം സമ്മാനമായി 10,000 രൂപയും നൽകും. പ്രോത്സാഹന സമ്മാനമായി പത്തുപേർക്ക് 3,000 രൂപ വീതവും നൽകും. പുന്നോൽ മഹല്ലിൽ താമസിക്കുന്നവർക്കാണ് പങ്കെടുക്കാൻ അർഹത. കഴിഞ്ഞ റമദാനിൽ ഖുർആൻ മുഴുവൻ പാരായണം നടത്തിയ വിദ്യാർഥികൾക്കുള്ള സമ്മാനങ്ങൾ ഡോ.മുസഫർ മുഹമ്മദ്, ടി.പി. അലി, എം. ഉസ്മാൻ കുട്ടി, എം. അബൂട്ടി, ഇ.കെ. യൂസുഫ്, കെ.പി. റഹിയുന്നിസ, നഹാസ് കേളോത്ത്, സാദിഖ് ഫ്ലോറ, ടി.സി. അബ്ദുൽ ഹമീദ്, ആര്യ അബൂബക്കർ സിദ്ദീഖ്, എ.വി. അമീർ, ത്വയ്യിബ് ഫൈസി, പി. അബ്ദുൽ സത്താർ മാസ്റ്റർ, സി.പി. അഷ്റഫ്, മുനീർ ജമാൽ എന്നിവർ വിതരണം ചെയ്തു. ഖുർആൻ കാലിഗ്രഫി രചനയും നടന്നു. മുഹമ്മദ് ഇർഷാദ് സ്വാഗതവും സി.പി. അഷ്റഫ് നന്ദിയും പറഞ്ഞു. മുഹമ്മദ് ത്വയ്യിബ് ഫൈസി ഖുർആൻ പാരായണം നടത്തി. പടം tly quran award പുന്നോൽ തണൽ ഖുർആൻ അവാർഡ് മത്സര പ്രഖ്യാപന ചടങ്ങിൽ ഡോ.മുസഫർ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.