കോവിഡ് തീർത്ത  ' മരണകളി ' യിൽ രതീഷിന് മികച്ച നടനുള്ള പുരസ്കാരം

കോവിഡ് തീർത്ത  ' മരണകളി ' യിൽ രതീഷിന് മികച്ച നടനുള്ള പുരസ്കാരം  പയ്യോളി : കോവിഡിനെ ആസ്പദമാക്കി ചിത്രീകരിച്ച ഹ്രസ്വചിത്രമായ  ' മരണകളി ' യിലെ അഭിനയത്തിന്  മികച്ച നടനുള്ള പുരസ്കാരത്തിന്  തുറയൂർ  സ്വദേശിയായ കെ.ടി. രതീഷ് അർഹനായി. മീഡിയ സിറ്റി ഇൻ്റർനാഷണൽ ആഭിമുഖ്യത്തിൽ  2021-22 വർഷത്തെ ഷോർട്ട് ഫിലിം ഡോക്യുമെൻ്ററി ഫെസ്റ്റിവലിലാണ് മികച്ച നടനായി രതീഷിനെ തെരെഞ്ഞെടുത്തത്. കോവിഡ് ബാധിതനായി ദിവസങ്ങളോളം മുറിയിൽ തളച്ചിടപ്പെട്ടവൻ്റെ മാനസികപിരിമുറുക്കവും ആശങ്കയും  തന്മയത്വത്തോടെ അവതരിപ്പിച്ച  അഭിനയമികവാണ്  രതീഷിനെ അവാർഡിനഹർനാക്കിയത്.  രജീഷ് .കെ .സൂര്യയാണ് ചിത്രത്തിൻ്റെ കഥയും സംവിധാനവും നിർവ്വഹിച്ചത്. മെയ് 20ന് തിരുവനന്തപുരം ' അംബ '  ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ വെച്ച് പുരസ്കാരം  ഏറ്റുവാങ്ങുമെന്ന്  കലാസാംസ്കാരിക പ്രവർത്തകനും പാലീയേറ്റീവ് രംഗത്തെ സജീവസാന്നിധ്യവുമായ  രതീഷ് പറഞ്ഞു. പടം  കെ.ടി. രതീഷ് 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.