തളിപ്പറമ്പ്: സമൂഹത്തിന്റെ സംഘടിത ബോധത്തെ ശിഥിലമാക്കാൻ നടക്കുന്ന ശ്രമങ്ങൾ ചെറുക്കാൻ പൊലീസിനാകണമെന്ന് ടി.ഐ. മധുസൂദനൻ എം.എൽ.എ. കേരളത്തിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്ന വിഭാഗമാണ് പൊലീസ് സേനയെന്നും അദ്ദേഹം പറഞ്ഞു. കേരള പൊലീസ് അസോസിയേഷൻ പ്രഥമ കണ്ണൂർ റൂറൽ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റൂറൽ ജില്ല പ്രസിഡന്റ് എം.കെ. സാഹിദ അധ്യക്ഷത വഹിച്ചു. കണ്ണൂർ റൂറൽ ജില്ല പൊലീസ് മേധാവി പി.ബി. രാജീവ് മുഖ്യാതിഥിയായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. പ്രവീൺ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. റൂറൽ സെക്രട്ടറി കെ. പ്രിയേഷ് പ്രവർത്തന റിപ്പോർട്ടും വി.വി. വിജേഷ് വരവ്, ചെലവ് കണക്കും അവതരിപ്പിച്ചു. ജോ.സെക്രട്ടറി കെ. രാമകൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. അഡീഷനൽ എസ്.പി. പ്രിൻസ് എബ്രഹാം തളിപ്പറമ്പ് ഡിവൈ.എസ്.പി. എം.പി. വിനോദ്, സുധീർ ഖാൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.