കണ്ണൂരിൽ വീണ്ടും എം.​ഡി.​എം.​എ പിടികൂടി

ക​ണ്ണൂ​ർ: അതിമാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി കണ്ണൂർ സിറ്റി സ്വദേശി പിടിയിൽ. ര​ഹ​സ്യവി​വ​ര​ത്തെ തു​ട​ർ​ന്ന് ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാണ് സി​റ്റി കു​റു​വ സ്വ​ദേ​ശി ആ​രി​ഫിനെ ക​സ്റ്റ​ഡി‌​യി​ലെടുത്തത്. ന​ഗ​ര​ത്തി​ലെ ലോ​ഡ്ജി​ൽനി​ന്നാ​ണ് ര​ണ്ടു ഗ്രാം ​എം.​ഡി​.എം.​എയുമായി ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.​ നഗരത്തിലെ ലോ​ഡ്ജ് കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണം നടത്തുന്ന സംഘവുമായി ഇയാൾക്ക് ബന്ധമുണ്ട്. പൊ​ലീ​സ് ക​ഴി​ഞ്ഞ കു​റ​ച്ചുദി​വ​സ​ങ്ങ​ളാ​യി നി​രീ​ക്ഷിച്ചുവ​രുക​യാ​യി​രു​ന്നു. സം​ഘ​ത്തി​ലെ മ​റ്റു ചി​ല​രെകൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്. ഇയാളെ ചോ​ദ്യംചെ​യ്തുവ​രുക​യാ​ണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.