ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി ചക്കരക്കല്ല്

ചക്കരക്കല്ല്: ടൗൺ. സൗകര്യമില്ലാത്തതിനാൽ നഗരത്തിൽ വാഹനങ്ങൾ തലങ്ങും വിലങ്ങും നിർത്തിയിടുകയാണ്. ദിവസേന നിരവധി വാഹനങ്ങളാണ് ടൗണിലെത്തുന്നത്. ടൗൺ അതിവേഗം വികസിക്കുന്നുണ്ടെങ്കിലും അനധികൃത പാർക്കിങ്ങും ഗതാഗതക്കുരുക്കും രൂക്ഷമാണ്. ടൗണുകളിലെത്തുന്ന യാത്രക്കാർ പ്രധാന പാതകളിലെല്ലാം വാഹനങ്ങൾ രാവിലെ നിർത്തിയിട്ടാൽ രാത്രിയാണ് എടുക്കുന്നത്. ഇതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. വ്യാപാര സ്ഥാപനങ്ങളിലേക്ക് ചരക്കിറക്കുന്ന വലിയ വാഹനങ്ങൾ ടൗണിന്റെ പ്രധാന റോഡുകളിൽ നിർത്തിയിടുന്നതിനാൽ പലപ്പോഴും വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കിന് കാരണമാവാറുണ്ട്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം, അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് എന്നിവിടങ്ങളിലേക്ക് ദിനേന നിരവധി വാഹനങ്ങളാണ് ഇതുവഴി പോവുന്നത്. മിക്കപ്പോഴും ടൗണിൽ കിലോമീറ്റർ നീണ്ടുനിൽക്കുന്ന ഗതാഗതക്കുരുക്കാണ്. മുമ്പില്ലാത്തവിധം ചക്കരക്കല്ല് ടൗണിൽ ഗതാഗതക്കുരുക്ക് പതിവായി. ചില ദിവസങ്ങളിൽ യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ കഴിയാത്ത സ്ഥിതിയാണ്. നാല് റോഡുകൾ സംഗമിക്കുന്ന പ്രധാന കവലയിൽ ട്രാഫിക് നിയന്ത്രിക്കുന്നതിന് മുഴുവൻ സമയവും പൊലീസിന്റെ സേവനവും ആവശ്യമാണ്. സ്വകാര്യ വാഹനങ്ങൾക്ക് പ്രത്യേക പാർക്കിങ് സംവിധാനവും വേണം. അടിയന്തര ഘട്ടങ്ങളിൽ വേഗത്തിൽ എത്തേണ്ട വാഹനങ്ങൾ മിക്കപ്പോഴും ഗതാഗതക്കുരുക്കിലാവാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു. പഞ്ചായത്ത് അധികൃതരും പൊലീസും പൂർണമായും ഇടപെട്ടാൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്നാണ് വ്യാപാരികൾ പറയുന്നത്. CKL: block 1 ചക്കരക്കല്ലിലെ ഗതാഗതക്കുരുക്ക് CKL: Parking 2 ചക്കരക്കല്ല് ടൗണിലെ അനധികൃത പാർക്കിങ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.