മുഴപ്പിലങ്ങാട്: സി.പി.എം നേതാക്കൾക്ക് കമീഷൻ തട്ടാനുള്ള സിൽവർ ലൈൻ പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. മുഴപ്പിലങ്ങാട് പഞ്ചായത്ത് ആറാം വാർഡ് ഉപതെരഞ്ഞെടുപ്പു പ്രചാരണാർഥം നടത്തിയ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണത്തിന്റെ ബലത്തിൽ പൊതുപണം അപഹരിക്കുന്നതിന്റെ നേർക്കാഴ്ചയാണ് മുഴപ്പിലങ്ങാട് ഉപതെരഞ്ഞെടുപ്പെന്നും സുധാകരൻ കുറ്റപ്പെടുത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എം.കെ. മോഹനൻ അധ്യക്ഷത വഹിച്ചു. മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി വി.എ. നാരായണൻ, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. അബ്ദുൽറഷീദ്, ഇ.ആർ. വിനോദ്, സത്യൻ വണ്ടിച്ചാലിൽ, കെ. സുരേഷ്, മായിനലി, സ്ഥാനാർഥി പി.പി. ബിന്ദു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.