കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങളെക്കുറിച്ചും മറ്റ് നിർമാണ പ്രവർത്തനങ്ങളെക്കുറിച്ചും വിലയിരുത്തുന്നതിനായി മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി കൊട്ടിയൂർ ക്ഷേത്രത്തിൽ സന്ദർശനം നടത്തി. ബുധനാഴ്ച രാവിലെ ഇക്കരെ കൊട്ടിയൂർ ദേവസ്വം ഓഫിസിലെത്തിയ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി, മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ അസി. കമീഷണർ ടി.സി. ബിജു, മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി ചെയർമാൻ ടി.കെ. സുധി, സീനിയർ സൂപ്രണ്ടുമാരായ പ്രദീപ് കുമാർ, ടി.ബിനീഷ് എന്നിവരെ കൊട്ടിയൂർ ദേവസ്വം ചെയർമാൻ സുബ്രഹ്മണ്യൻ നായർ, ട്രസ്റ്റിമാരായ കുളങ്ങരയത്ത് കുഞ്ഞികൃഷ്ണൻ നായർ, ആക്കൽ ദാമോദരൻ നായർ, തിട്ടയിൽ നാരായണൻ നായർ, പാരമ്പര്യേതര ട്രസ്റ്റി പി.ആർ. ലാലു, എക്‌സിക്യൂട്ടിവ് ഓഫിസർ കെ. ഗോകുൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് ഓഫിസിൽ വൈശാഖ മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ച് അവലോകന യോഗം ചേർന്നു. Photo: A0096:കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഒരുക്കം വിലയിരുത്തുന്നതിനായി മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് അക്കരെ കൊട്ടിയൂരിൽ എത്തിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.